177 ഉല്‍പ്പന്നങ്ങളുടെ ചരക്കുസേവന നികുതി 28%ത്തില്‍ നിന്നും 18% ആക്കി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം. ഗുജറാത്ത് തെരഞ്ഞെടുപ്പു വന്നത് നന്നായി എന്നു പറഞ്ഞാണ് ചിദംബരത്തിന്റെ പരിഹാസം. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.
‘സര്‍ക്കാറിന് വൈകിവന്ന വിവേകം’ എന്നാണ് ഈ നടപടിയെ ചിദംബരം വിശേഷിപ്പിച്ചത്. ഇരുന്നൂറോളം ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനമായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജിഎസ്ടിയിലെ പാകപ്പിഴകള്‍ പരിഹരിക്കാനായുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് ഇങ്ങനെയൊരു നീക്കം ഉണ്ടായത്.