സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് പണി കൊടുത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍: വാതില്‍ ഇല്ലാത്ത ബസുകള്‍ ജൂലൈ 15 മുതല്‍ നിരത്തിലിറങ്ങില്ല
ശനി, 2 ജൂലൈ 2016 (11:19 IST)
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി പുറത്തിറക്കി. ജൂലൈ 15 മുതല്‍ ബസുകളില്‍ വാതില്‍ നിര്‍ബന്ധമാക്കുമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
വാതില്‍ ഇല്ലാത്ത ബസുകളില്‍ നിന്നും യാത്രക്കാര്‍ താഴെ വീണ് നിരവധി അപകടങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള അപകടം ഒഴിവാക്കുന്നതിനാണ് പുതിയ നടപടി സ്ഥീകരിച്ചിരിക്കുന്നത്. ഇതില്‍ വീഴ്ചവരുത്തുന്ന ബസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിനെതിരെ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഉത്തരവ് നടപ്പാക്കിയാല്‍ കൂടുതല്‍ ജീവനക്കാരെ ജോലിയ്ക്ക് നിയോഗിക്കേണ്ടി വരുമെന്നും ഇത് ചെലവ് വര്‍ധിപ്പിക്കുമെന്നുമാണ് അവരുടെ വാദം.