ഇന്ന് അവൾ ലൊക്കേഷനിലെത്തുമ്പോൾ നാൽപ്പത് ക്യാമറകൾ അവളുടെ ചുറ്റിനും ഉണ്ടാകരുത്; അപേക്ഷയുമായി പൃഥ്വിരാജ്

ശനി, 25 ഫെബ്രുവരി 2017 (11:05 IST)
കൊച്ചിയിൽ അതിക്രമത്തിന് ഇരയായ യുവനടി വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തിലാണ് ഇവർ അഭിനയിക്കുന്നത്. ലൊക്കേഷനിൽ എത്തുന്ന നടിയ്ക്ക് ചുറ്റിനും നാൽപ്പത് ക്യാമറകളുമായി മാധ്യമപ്രവർത്തകർ ഉണ്ടാകരുതെന്ന് നടൻ പൃഥ്വിരാജ് വ്യക്തമാക്കി.
 
ഇന്നു രാവിലെ 10.30ന് മാധ്യമങ്ങൾക്കു മുന്നിലെത്തുമെന്നാണ് നടിയുമായി ബന്ധപ്പെട്ടവർ ആദ്യം അറിയിച്ചിരുന്നത്. നടൻ പൃഥ്വിരാജും നടിക്കൊപ്പം മാധ്യമങ്ങളെ കാണാനായിരുന്നു തീരുമാനം. എന്നാൽ, തിരിച്ചറിയൽ പരേഡിനുശേഷം മാധ്യമങ്ങളെ കണ്ടാൽമതിയെന്ന പൊലീസ് നിർദേശത്തെ തുടർന്നാണ് തീരുമാനം മാറ്റിയതെന്നാണ് റിപ്പോർട്ട്.
 
അമ്മയ്ക്കും ഭാര്യക്കും ശേഷം മറ്റൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്റേടത്തിനും താന്‍ വീണ്ടും സാക്ഷിയാകാന്‍ പോവുകയാണെന്ന് പൃഥ്വി ഫേസ്ബുക്കിൽ കുറിച്ചു. ഇന്നവള്‍ സംസാരിക്കാന്‍ പോവുകയാണ്. അവളുടെ വാക്കുകള്‍ കാലത്തിനും  ഭാഷക്കും അപ്പുറം മുഴങ്ങി കേള്‍ക്കും. ജീവിതം ഇരുട്ടിലാവും എന്ന് പേടിക്കാതെ മുന്നോട്ട് സധൈര്യം വന്നതിന്‌. അവളുടെ പ്രകാശം ഒരുപാടുപേര്‍ക്ക് വഴി കാട്ടുന്നതാകട്ടെ. ഇന്ന് അവള്‍ സംസാരിക്കാന്‍ പോകുന്നുവെന്ന് പൃഥ്വി വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക