വ്യാജ പ്രേമം: ചോർന്നത് സെൻസറിംഗിന് നൽകിയ പതിപ്പ്
അൻവർ റഷീദ് നിർമ്മിച്ച 'പ്രേമം' എന്ന ചലച്ചിത്രത്തിന്റെ സെൻസറിംഗിനു നൽകിയ പകർപ്പാണ് ചോർന്നതെന്ന് ആന്റി പൈറസി സെൽ കണ്ടെത്തി. മെയ് 19–നാണു സെന്‍സറിംഗിനു വേണ്‌ടി അണിയറ പ്രവര്‍ത്തകര്‍ പ്രേമത്തിന്റെ കോപ്പി സെന്‍സര്‍ ബോര്‍ഡിനു നല്‍കിയത്. പ്രത്യേക ദൂതന്റെ കൈവശമാണ് ഡിവിഡി സെന്‍സര്‍ ബോര്‍ഡ് ഓഫീസിലേക്കു കൊടുത്തുവിട്ടത്.
ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി മേയ് 26ന് വീണ്ടും പകർപ്പ് സമർപ്പിക്കുകയുണ്ടായി. ഈ പതിപ്പാണ് ചോർന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് ജീവനക്കാരുടേയും സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും മൊഴികളില്‍ വൈരുധ്യങ്ങളും കണ്‌ടെത്തിയിട്ടുണ്‌ട്. സെന്‍സറിംഗിനായി എത്തിച്ചിരുന്ന സിനിമകളുടെ കോപ്പി സുരക്ഷിതമായല്ല സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സൂക്ഷിച്ചിരുന്നതെന്നും കണ്‌ടെത്തിയിട്ടുണ്‌ട്.