പ്രേമചന്ദ്രന്റെ അധികാരമോഹമാണ് ആര്‍എസ്‌പിയെ യുഡിഎഫില്‍ എത്തിച്ചതെന്ന് കോവൂര്‍ കുഞ്ഞുമോന്‍

Webdunia
വ്യാഴം, 11 ഫെബ്രുവരി 2016 (09:18 IST)
അധികാരമോഹമാണ് ആര്‍ എസ് പിയെ, യു ഡി എഫില്‍ എത്തിച്ചതെന്ന് കോവൂര്‍ കുഞ്ഞുമോന്‍. ഇടതുമുന്നണിയിലായിരുന്നപ്പോള്‍ കൊല്ലം പാര്‍ലമെന്റ് സീറ്റ് ചോദിച്ചിട്ടില്ല. പ്രേമചന്ദ്രന്റെ അധികാരമോഹമാണ്  യു ഡി എഫിലേക്ക് ആര്‍ എസ് പിയെ എത്തിച്ചത്.
 
ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണ് പുതിയ പാര്‍ട്ടിയെന്നും കോവൂര്‍ കുഞ്ഞുമോന്‍ വ്യക്തമാക്കി. അസീസ് തന്റെ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്നും കുഞ്ഞുമോന്‍ ആവശ്യപ്പെട്ടു.
 
ബംഗാളില്‍ നിന്നുള്ള എല്ലാ നേതാക്കളും തനിക്ക് പിന്തുണ നല്കിയിട്ടുണ്ടെന്നും ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് സംസാരിക്കവെ കുഞ്ഞുമോന്‍  പറഞ്ഞു.