പ്രസവ വേദനയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പൂര്‍ണ്ണഗര്‍ഭിണിയായ യുവതി എത്തിയപ്പോള്‍ ഡോക്ടറില്ല എന്ന കാരണം പറഞ്ഞു മടക്കി അയച്ചു. മറ്റൊരു ആശുപത്രിയിലേക്ക് പോകവേ ഓട്ടോയില്‍ തന്നെ യുവതി പ്രസവിച്ചു.
കൊച്ചി മട്ടാഞ്ചേരി സ്വദേശി നിഷ എന്ന 27 കാരിയാണു ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ല എന്ന കാരണത്താല്‍ മടങ്ങിപ്പോകേണ്ടി വന്നതും ഓട്ടോയില്‍ പ്രസവിക്കേണ്ടി വന്നതും. ജനത്തിന്‍റെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇന്‍റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു തെളിവെടുപ്പ് നടത്തി.