പ്രവീണ്‍ തൊഗാഡിയ പിടികിട്ടാപ്പുള്ളി

ശനി, 13 ഡിസം‌ബര്‍ 2014 (13:54 IST)
വി എച്ച് പി സെക്രട്ടറി  ജനറല്‍ പ്രവീണ്‍ തൊഗാഡിയയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് ഒന്ന് മജിസ്ട്രേറ്റ് രാജീവന്‍ വാച്ചാലിന്റെതാണ് നടപടി. സമന്‍സ് അയച്ചിട്ടും ആളെ കണ്ടുകിട്ടിയില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.

നേരത്തെ 2012ല്‍ കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച ഒരു വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തില്‍ തൊഗാഡിയ നടത്തിയ പ്രസംഗം രാജ്യദ്രോഹപരമാണെന്ന് ചൂണ്ടിക്കാട്ടി ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു ഈ കേസിലാണ് കോടതി നടപടി.153 (A) പ്രകാരമാണ് തൊഗാഡിയയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.  



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക