മുഖ്യമന്ത്രിയെ തടഞ്ഞാല്‍ അമിത്‌ഷാ കേരളത്തില്‍ കാലുകുത്തില്ല: പിപി ദിവ്യ

Webdunia
ബുധന്‍, 22 ഫെബ്രുവരി 2017 (14:24 IST)
ബിജെപി നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം പിപി ദിവ്യ രംഗത്ത്.

ബംഗ്ലുരുവില്‍ സിപിഎം സംഘടിപ്പിക്കുന്ന മത സൗഹാർദ റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന സംഘപരിവാർ സംഘടനകളുടെ പ്രഖ്യാപനത്തിനെതിരെയാണ്  ദിവ്യ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ ഭോപ്പാലിൽ മുഖ്യമന്ത്രിയെ തടഞ്ഞു. ഇപ്പോൾ ബാംഗ്ലൂരിലും വിലക്ക്. ഈ പോക്കാണാങ്കിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായ്‌ക്ക് കേരളത്തിലെ സംഗികളോട് ഇനി വീഡിയോ കോൺഫറൻസ് നടത്തേണ്ടി വരുമെന്നും പിപി ദിവ്യ കൂട്ടിച്ചേർത്തു.

തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ദിവ്യ ഇക്കാര്യം വ്യക്തമാക്കിയത്.
Next Article