പോരുവഴി സഹകരണബാങ്ക് തട്ടിപ്പ്: 8 ജീവനക്കാരെ പിരിച്ചുവിട്ടു

എ കെ ജെ അയ്യര്‍

വ്യാഴം, 20 ഓഗസ്റ്റ് 2020 (15:29 IST)
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാദമായ മൂന്നു കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്ന പോരുവഴി സഹകരണ ബാങ്ക് ഇതുമായി ബന്ധപ്പെട്ട എട്ടു ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഇതിനിടെ തട്ടിപ്പില്‍ പ്രതിയായ ഒരു ജീവനക്കാരന്‍ മരിച്ചിരുന്നു. 2017-18 വര്‍ഷത്തിലാണ് മൂന്നു കോടിയുടെ തട്ടിപ്പും 90 പവന്‍ പണയ സ്വര്‍ണ്ണാഭരണങ്ങളുടെ തിരിമറിയും നടന്നത്.
 
ഇടപാടുകാര്‍ നിക്ഷേപിച്ച മൂന്നു കോടിയിലേറെ രൂപ കള്ള ഒപ്പിട്ടും വ്യാജരേഖ ചമച്ചും അപഹരിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഒമ്പതു ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ശൂരനാട് പോലീസ് കേസെടുത്ത് ഇവരെ ജയിലില്‍ അടച്ചിരുന്നു. ഇതിനിടെയാണ് ഒരാള്‍ ഹൃദയാഘാതം മൂലം മരിച്ചത്.
 
ഇതിലെ മുഖ്യ ആസൂത്രകന്‍ ബാങ്ക് സെക്രട്ടറിയായിരുന്ന രാജേഷ് കുമാര്‍, സീനിയര്‍ ക്‌ളര്‍ക് രശ്മി, ജൂനിയര്‍ ക്ലര്‍ക്ക് മനീഷ് എന്നിവരെയാണ് പിരിച്ചുവിട്ടത്. തട്ടിപ്പ് നടത്തിയ തുക ഈടാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍