അമലപോൾ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി
പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി തട്ടിച്ച കേസിൽ നടി അമല പോൾ ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി.
ഈ മാസം 15ന് അമല ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. 10 മുതൽ ഒരുമണിവരെ ക്രൈംബ്രാഞ്ചിനു താരത്തെ ചോദ്യം ചെയ്യാം.
അതേസമയം, മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് അമലപോൾ നൽകിയ ഹർജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. നേരത്തേ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അമലയ്‌ക്ക് നോട്ടിസ് നൽകിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.
അമലപോള്‍ പുതുച്ചേരിയില്‍ തന്റെ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്തത് വ്യാജരേഖയുണ്ടാക്കിയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയ പുതുച്ചേരിയിലെ വാടകച്ചീട്ട് വ്യാജമായി നിര്‍മിതാണെന്നായിരുന്നു കണ്ടെത്തല്‍.