പത്തനംതിട്ട ജില്ലയിലെ റാന്നി നിയോജകമണ്ഡലത്തിലെ ഒരു സ്കൂളിൽ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് സ്വദേശിയായ അദ്ധ്യാപകനാണ് ഇദ്ദേഹം. ആറന്മുള നിയോജക മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ മൈലപ്ര മൗണ്ട് ബഥനിയിൽ നിന്ന് ഉപവരണാധികാരിയാണ് ഇദ്ദേഹത്തെ പൊലീസിന് കൈമാറിയത്. വ്യാഴാഴ്ച രാവിലെ കൃത്യസമയത്ത് തന്നെ ഇദ്ദേഹം പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങാൻ എത്തിയിരുന്നു. മദ്യത്തിന്റെ രൂക്ഷഗന്ധം വന്നതിനെ തുടർന്നാണ് സംശയം തോന്നി പൊലീസിന് കൈമാറിയത് എന്നാണ് റിപ്പോർട്ട്