ഇടുക്കിയില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ പൊലീസുകാരന്‍ മരിച്ചു

ബുധന്‍, 26 ഓഗസ്റ്റ് 2015 (09:39 IST)
സുരക്ഷാ ജോലിക്കിടെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ പൊലീസുകാരൻ മരിച്ചു. ചെങ്കുളം അണക്കെട്ടില്‍ സുരക്ഷാ ഡ്യൂട്ടിയ്‌ക്കെത്തിയ എആര്‍ കാമ്പിലെ കോണ്‍സ്റ്റബിള്‍ രാജേഷിനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

വലതു നെഞ്ചു തുളഞ്ഞ് വെടിയുണ്ട പുറത്തുപോയ നിലയിൽ ഇന്നലെ രാത്രി 10.30 ഓടെയാണ് രാജേഷിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അടിയന്തരമായി ഓപ്പറേഷൻ നൽകിയെങ്കിലും 12.15 ഓടെ മരണം സംഭവിച്ചു. തനിയെ വെടിവച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ച പൊലീസുകാരന്റെ മൃതദേഹം ഇന്ന് രാവിലെപോസ്റ്റ്‌മോർട്ടത്തിനായികോട്ടയം മെഡിക്കൽകോളേജിലേയ്ക്ക് കൊണ്ടുപോകും. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇടുക്കി എ.ആർ ക്യാമ്പിൽ നിന്നും സുരക്ഷാജോലിക്കായി നിയോഗിച്ചതായിരുന്നു രാജേഷിനെ. സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. അവിവാഹിതനാണ്.

വെബ്ദുനിയ വായിക്കുക