പൊലീസിനും പണം കൊടുത്തെന്ന് സരിതയുടെ വെളിപ്പെടുത്തല്‍; ഡിജിറ്റല്‍ തെളിവുകള്‍ നാളെ കൈമാറും

വെള്ളി, 5 ഫെബ്രുവരി 2016 (12:07 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സരിത എസ് നായര്‍  അന്വേഷണ കമ്മീഷനു മുമ്പില്‍ ഹാജരാക്കി. മുദ്രവെച്ച കവറിലാണ് സരിത തെളിവുകള്‍ കൈമാറിയത്. പൊലീസിനും പണം കൊടുത്തെന്നും സരിത ഇന്ന് കമ്മീഷനു മുമ്പില്‍ വ്യക്തമാക്കി.
 
പൊലീസ് അസോസിയേഷന് 20 ലക്ഷം രൂപ നല്കിയെന്നും സരിത ഇന്ന് വെളിപ്പെടുത്തി.  അസോസിയേഷന്‍ നേതാവ് ജി ആര്‍ അജിത്തിനാണ് പണം കൈമാറിയത്. ഇതിന് പ്രത്യുപകാരമായി എല്ലാ സ്റ്റേഷനുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ പ്രമേയം പാസാക്കുമെന്ന് പൊലീസ് അസോസിയേഷന്‍ വാഗ്‌ദാനം നല്കിയിരുന്നു.
 
സെക്രട്ടേറിയറ്റിനടുത്ത് വെച്ചാണ് പണം കൈമാറിയത്.പൊലീസ് അസോസിയേഷന്‍ സ്മരണിയകയില്‍ ടീം സോളാര്‍ പരസ്യം നല്കിയിരുന്നു. ഇതു സംബന്ധിച്ച പരസ്യമാറ്റര്‍ ജോപ്പന്റെ മെയിലിലേക്ക് ആയിരുന്നു അയച്ചിരുന്നതെന്നും സരിത പറഞ്ഞു.
 
അസോസിയേഷന് പണം നല്കിയ കാര്യം അന്വേഷണ കമ്മീഷനു മുമ്പില്‍ പറയരുതെന്ന് അസോസിയേഷന്‍ അംഗങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും സരിത പറഞ്ഞു. ഡിജിറ്റല്‍ തെളിവുകള്‍ നാളെ ഹാജരാക്കുമെന്നും സരിത വ്യക്തമാക്കി. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ എ ഡി ജി പി ശങ്കര്‍ റെഡ്ഡി ഉത്തരവിറക്കിയെന്നും സരിത ഇന്ന് കമ്മീഷനോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക