പൊലീസ് സേവനങ്ങള്‍ക്കുള്ള ടെലിഫോണ്‍ നമ്പരുകള്‍

Webdunia
ബുധന്‍, 10 ജൂണ്‍ 2015 (16:01 IST)
പൊതുജനങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടാവുന്ന പൊലീസ് സഹായത്തിനുള്ള നമ്പരുകള്‍ പ്രസിദ്ധപ്പെടുത്തി. ഇതനുസരിച്ച്: കണ്‍ട്രോള്‍ റൂം - 100 കേരള പൊലീസ് ഹെല്‍പ്പ് ലൈന്‍ - 0471 3243000, 3244000, 3245000 കുറ്റകൃത്യങ്ങള്‍ക്കെതിരെ (ക്രൈം സ്റ്റോപ്പര്‍) - 1090 
 
ഗതാഗതസംബന്ധിയായ പരാതികള്‍ (ട്രാഫിക് അലര്‍ട്ട്) - 1099 ഹൈവേകളിലെ ഗതാഗതസംബന്ധിയായ പരാതികള്‍, അപകടങ്ങള്‍ (ഹൈവെ അലര്‍ട്ട് സര്‍വീസ്) - 9846100100 എസ്.എം.എസ് വഴി പരാതികളും വിവരങ്ങളും അയയ്ക്കുന്നതിന്- 9497900000 റെയില്‍ അലര്‍ട്ട് - 9846200100 വനിതാ ഹെല്‍പ്‌ലൈന്‍ - 1091 വിവരങ്ങള്‍ അറിയിക്കുന്നതിനും പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ - 0471 2318188 (രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെ).
 
ഈ ടെലിഫോണ്‍ നമ്പരുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നമ്പരുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് എല്ലാ ദിവസവും സ്റ്റേറ്റ് പോലീസ് മോണിറ്ററിംഗ് റൂം പരിശോധിക്കണം. തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം ബന്ധപ്പെട്ട കണ്‍ട്രോളിങ് ഓഫീസര്‍മാരെ അറിയിക്കണം. 
 
തുടര്‍ന്നും അത് പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കണം. ജില്ലാതലത്തിലുള്ള നമ്പരുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് അതത് ജില്ലാ പൊലീസ് മേധാവിമാര്‍ എല്ലാ ദിവസവും ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.