മദ്യം നല്‍കാത്തതിനെ തുടര്‍ന്ന് വില്‍പ്പനക്കാരനെ വെട്ടിക്കൊന്നു

വെള്ളി, 29 മെയ് 2015 (19:48 IST)
അനധികൃത മദ്യ വില്‍പ്പന ശാലയിലെ നടത്തിപ്പുകാരനെ മദ്യപിക്കാനെത്തിയ ഒരു സംഘം വെട്ടിക്കൊന്നു. നേമം വെല്ലൂര്‍ക്കോണം കുളത്തിന്‍കര വീട്ടില്‍ റസാലം എന്ന 60 കാരനാണു മദ്യപാന സംഘത്തിന്‍റെ വെട്ടേറ്റു മരിച്ചത്. പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായി പൊലീസ് അറിയിച്ചു.
 
മദ്യം നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ ഉണ്ടായ തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. വെട്ടേറ്റു ഗുരുതരാവസ്ഥയിലായ റസാലത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെളുപ്പിനു മരിച്ചു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക