നിരവധി പേരെ വ്യാജ വാഗ്ദാനങ്ങളിലൂടെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കരിക്കകം ക്ഷേത്രത്തിനു സമീപം താമസം അഴൂര്‍ സ്വദേശി ഉണ്ണിപിള്ള എന്ന 52 കാരനാണു മെഡിക്കല്‍ കോളേജ് പൊലീസിന്റെ വലയിലായത്.
നെടുമങ്ങാട് സ്വദേശി ബിജുവിന്റെ ഭാര്യയ്ക്ക് ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ആറര ലക്ഷം രൂപയും ന്യൂസ് ചാനല്‍ ആരംഭിക്കാനെന്ന് പറഞ്ഞ് പലരില്‍ നിന്നായി 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. അദ്ധ്യാപികയായ ലക്ഷ്മിവിക്ക് പൂജപ്പുര വിജയ മോഹിനി മില്ലിനടുത്ത് സ്കൂള്‍ വാങ്ങാന്‍ ലോണ്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് 25 രൂപ തട്ടിയെടുത്തു.
ഇതിനൊപ്പം ഒരു പ്രമുഖ കമ്പനിയുടെ കോട്ടയം ജില്ലയിലെ വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. ശംഖുമുഖം എ സി ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് എ സി ഷീന്‍ തറയിലിന്റെ പൊലീസ് സംഘമാണു പ്രതിയെ വലയിലാക്കിയത്.