സ്‌റ്റേഷനില്‍ തെറിയഭിഷേകം; സഹപ്രവര്‍ത്തകന്റെ ചീത്തവിളി കേട്ട എസ്ഐയുടെ ‘ചെവിയടിച്ചു’ പോയി - ഒടുവില്‍ ഒരു ഉഗ്രന്‍ സമ്മാനവും

ചൊവ്വ, 17 ജനുവരി 2017 (14:18 IST)
എസ്ഐയെ ചീത്ത വിളിച്ച പൊലീസുകാരന് സസ്പെൻഷൻ. കിരൺ എസ്ദേവ് എന്ന പോലീസ് ഉദ്യോഗസ്‌ഥനെയാണ് അന്വേഷണ വിധേയനായി സസ്പെൻഡ് ചെയ്‌തത്.

തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്‌റ്റേഷനിലാണ് നാടകീയമായ സംഭവമുണ്ടായത്. സ്റ്റേഷനിൽ എസ്ഐയെ കിരൺ പരസ്യമായി ചീത്ത വിളിക്കുകയായിരുന്നു.

എസ്ഐയുമായുണ്ടായ തര്‍ക്കം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്‌റ്റേഷനിലുള്ള മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എസ്‌ഐയെയും കിരണിനെയും ശാന്തനാക്കിയത്.

പൊലീസ് അസോസിയേഷൻ അംഗമാണ് സസ്പെൻഷനിലായ കിരൺ.

വെബ്ദുനിയ വായിക്കുക