ഒന്നേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി തമിഴ്നാട് സ്വദേശിയായ 60 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നഞ്ചിത് ചെട്ടിയാര്‍ എന്നയാള്‍ തമിഴ്നാട്ടില്‍ നിന്നാണ് ഈ നോട്ടുകള്‍ കൊണ്ടുവന്നതെന്ന് പൊലീസ് അറിയിച്ചു.
അന്തര്‍ സംസ്ഥാന ബസ് സര്‍വീസിലാണ് കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ ഇയാള്‍ തമിഴ്നാട്ടില്‍ നിന്ന് പന്തളത്തെത്തിയത്. 500 രൂപയുടെ മൂന്നു കെട്ടുകളായാണു ഈ നോട്ടുകള്‍ കൊണ്ടുവന്നത്.
ശബരിമല സീസണില്‍ തീര്‍ത്ഥാടകര്‍ക്കിടയില്‍ ചെലവഴിക്കാനായാണ് ഇത് കൊണ്ടുവന്നതെന്ന് കരുതുന്നു. കള്ളനോട്ട് പ്രചരിച്ചേക്കാമെന്ന നിഗമനത്തില്‍ ജില്ലാ പൊലീസ് മേധാവ് ഹരിശങ്കര്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡാണു ചെട്ടിയാരെ പിടികൂടിയത്.