ഡ്യൂട്ടിക്ക് പോയ പോലീസുകാരന്റെ വീട്ടില്‍ നിന്ന് 12.5 പവനും 13000 രൂപയും കവര്‍ന്നു

എ കെ ജെ അയ്യര്‍
വെള്ളി, 28 ഓഗസ്റ്റ് 2020 (19:34 IST)
തലസ്ഥാന നഗരിയിലെ ഊക്കോട് ജംഗ്ഷനടുത്ത് ഉദയദീപത്തില്‍ വി.ആര്‍.ഗോപന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നാണ്  2.5 പവനും 13000 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടത്. വിജിലന്‍സില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഇപ്പോള്‍ കോവിഡ് ഡ്യൂട്ടിയുടെ ഭാഗമായി പൊഴിയൂര്‍ സ്റ്റേഷനിലാണ് സേവനമനുഷ്ഠിക്കുന്നത്.
 
രണ്ട് ദിവസം മുമ്പ് ഇദ്ദേഹത്തിന് നൈറ്റി ഡ്യൂട്ടിയായിരുന്നു. ഭാര്യയെ സഹോദരിയുടെ വീട്ടിലാക്കിയ ശേഷമാണ് ഗോപന്‍ ഡ്യൂട്ടിക്ക് പോയത്. മാതാപിതാക്കളെ കോവിഡ് ഡ്യൂട്ടിയായതിനാല്‍ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുന്‍ വാതില്‍ തകര്‍ന്ന നിലയില്‍ കണ്ടത്. അകത്തെ മുറികളും ജനാലകളും തകര്‍ത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. നേമം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് 

അനുബന്ധ വാര്‍ത്തകള്‍

Next Article