ഹെൽമറ്റില്ലാതെ യാത്രചെയ്ത ഇരുചക്രവാഹനക്കാരന്റെ തലയ്ക്ക് വയർലസ് സെറ്റു കൊണ്ട് അടിച്ച പൊലീസുകാരനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസുകാരന്റെ പെരുമാറ്റം അപക്വവും അക്രമാസക്തവുമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിനെ കലുഷിതമാക്കുന്ന പ്രവര്‍ത്തിയാണ് നടന്നത്. ഇത്തരം നടപടികൾ സേനയ്ക്ക് തന്നെ അപമാനമാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പൊലീസിനെ വെട്ടിക്കാൻ ശ്രമിക്കാതെ സന്തോഷ് ദൂരെ കൊണ്ടുപോയി ബൈക്ക് നിര്‍ത്തുകയായിരുന്നു. തുടർന്ന് ഹെൽമറ്റില്ലെന്നു പറഞ്ഞ് പൊലീസ് വയർലെസുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് കൊല്ലം ആശ്രമത്ത് വൻ പ്രതിഷേധം നടന്നിരുന്നു. സംഭവത്തെതുടർന്ന് മർദിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്തിരുന്നു.