കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ മാതാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ഡിസം‌ബര്‍ 2021 (15:50 IST)
കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ മാതാവ് അറസ്റ്റില്‍. കുഞ്ഞിന്റെ മാതാവ് നിഷയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞ് കുളിമുറിയിലെ ടാങ്കില്‍ മുങ്ങിമരിച്ചത്. കൊലപ്പെടുത്തിയതാണെന്ന് നിഷ സമ്മതിച്ചു. നിഷയുടെ ആറാമത്തെ കുഞ്ഞാണിത്. കുഞ്ഞിനെ വളര്‍ത്താന്‍ സാധിക്കാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയത്. ഇവരുടെ ഭര്‍ത്താവ് സുരേഷ് പെയിന്റിങ് തൊഴിലാളിയാണ്. മറ്റുകുട്ടികളെ മാറ്റിപാര്‍പ്പിക്കുന്നതിന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article