മങ്ങാട്ട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയതായിരുന്നു ബിജു. വീട്, നോക്കാന്‍ ഏറ്റിരുന്ന കൊടുമണ്‍ സ്വദേശികളായ ദമ്ബതിമാര്‍ ശനിയാഴ്ച രാത്രി 9.30-ന് എത്തിയപ്പോള്‍ മുന്‍വശത്ത് ബിജു ഊരിയിട്ട വസ്ത്രങ്ങൾ കണ്ടു.
സംശയം തോന്നിയ ഇവര്‍ സമീപവാസികളെ വരുത്തി നടത്തിയ പരിശോധനയില്‍ വീടിന്റെ മുകള്‍ഭാഗത്ത് ഒരാള്‍ ഉണ്ടെന്ന് മനസ്സിലായി. ഇതോടെ ബിജു ടെറസിലേക്ക് കടന്നു. നാട്ടുകാര്‍ കൂടിയെന്ന് മനസ്സിലായതോടെ മറ്റ് വഴിയില്ലാതെ ബിജു താഴേക്ക് ചാടി. പക്ഷേ, താഴെ വീണപ്പോള്‍, വാരിയെല്ല് ഒടിഞ്ഞ ഇയാള്‍ക്ക് ഓടി രക്ഷപ്പെടാനായില്ല. വിവരമറിയിച്ചതിനെത്തുടര്‍ന്ന് അടൂരില്‍നിന്ന് പോലീസെത്തി ഇയാളെ അടൂര്‍ ഗവ. ജനറല്‍ ആശുപത്രിയിലാക്കി.