പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം : യുവാവിന് എട്ടു വർഷം തടവ് ശിക്ഷ
തൃശൂർ: പതിനാറുകാരിയെ നിരന്തരം ശല്യം ചെയ്യുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ കോടതി എട്ടു വർഷവും മൂന്നു മാസവും തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഇതിനൊപ്പം തൊണ്ണൂറായിരം രൂപ പിഴയും വിധിച്ചു.
ചാവക്കാട് തൈക്കാട് എറച്ചം വീട്ടിൽ കുന്നിക്കൽ മുഹമ്മദ് അസ്‌ലം എന്ന ഇരുപതുകാരനെ ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യിലാണ് ശിക്ഷിച്ചത്. ഗുരുവായൂർ എസ്.ഐ കെ.ജി.ജയപ്രദീപാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.