പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

എ കെ ജെ അയ്യര്‍

തിങ്കള്‍, 12 ജൂണ്‍ 2023 (19:19 IST)
കൊല്ലം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം താന്നി സുനാമി ഫ്‌ലാറ്റിലെ അനിൽ എന്ന ഇരുപത്തിരണ്ടുകാരനെയാണ് ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്.

പതിനഞ്ചു വയസുള്ള പെൺകുട്ടിയെ പ്രണയം നടിച്ചു പ്രതി കഴിഞ്ഞ ആഴ്ച വീട്ടിലെത്തിച്ചു പീഡിപ്പിച്ചു. വിവരം അറിഞ്ഞ രക്ഷിതാക്കൾ ഇരവിപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇരവിപുരം പോലീസ് ഇൻസ്‌പെക്ടർ അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് അംഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍