പോക്സോ കേസിൽ ഡി.വൈ.എഫ്.ഐ നേതാവും അറസ്റ്റിൽ

എ കെ ജെ അയ്യർ
ചൊവ്വ, 6 ഫെബ്രുവരി 2024 (13:21 IST)
പത്തനംതിട്ട: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡി.വൈ.എഫ്.ഐ നേതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടിലധികം പേരുണ്ടാകും എന്നാണു സൂചന. ഈ കേസിൽ മൂന്നു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ നേതാവ് ജോയൽ പത്തനംതിട്ട ഡി.വൈ.എസ്.പി ഓഫീസിൽ എത്തി പൊലീസിന് കീഴടങ്ങുകയായിരുന്നു.
 
കേസിൽ പ്രായപൂർത്തി ആകാത്ത ഒരാളും കെ.എസ്.ഇ.ബി ജീവനക്കാനായ മുഹമ്മദ് റാഫി, സജാദ് എന്നീ  മൂന്നു പേരാണ് പിടിയിലായത്. ഇതിനൊപ്പം റാന്നി ഡി.വൈ.എസ്.പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇതിനിടെ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നും പരാതി ഉയർന്നിട്ടുണ്ട്.
 
2022 ജൂൺ മുതൽ കേസിനാസ്പദമായ സംഭവം ഉണ്ടായി എന്നാണു പോലീസ് നൽകിയ സൂചന. സ്‌കൂളിൽ പോകാൻ തയ്യാറാകാതിരുന്ന പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്.   
 

അനുബന്ധ വാര്‍ത്തകള്‍

Next Article