ജിഷ വധക്കേസ് വിചാരണ അട്ടിമറിക്കാൻ ഗൂഢശ്രമം നടക്കുന്നതായി അന്വേഷണ സംഘത്തലവന്‍ എസ്പി പി.എൻ.ഉണ്ണിരാജൻ. ഇത്തരമൊരു ശ്രമത്തിന്റെ ഭാഗമായാണ് അനാറുൽ ഇസ്‌ലാമിന്റെ പേരുപറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നതെന്നും കൊലപാതകം നടത്തിയത് അമീറുൽ ഇസ്‌ലാം തനിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. ജിഷ വധക്കേസിന്റെ കുറ്റപത്രത്തിന്മേലുള്ള പ്രാഥമിക വാദം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.