ജയലളിതയെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തും; രജനികാന്തും മകളും ജയലളിതയെ സന്ദര്‍ശിച്ചു

തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (10:05 IST)
അസുഖബാധിതയായി ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിക്കും. കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
 
അതേസമയം, നടന്‍ രജനികാന്ത്, മകള്‍ ഐശ്വര്യ ധനുഷ് എന്നിവര്‍ ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയില്‍ എത്തി. 25 മിനിറ്റോളം ആശുപത്രിയില്‍ ചിലവഴിച്ച ഇരുവരും ഡോക്‌ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു.
 
എത്രയും വേഗം ജയലളിത സുഖം പ്രാപിക്കട്ടെയെന്ന് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചു. അതിനിടെ, സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിലെ വിദഗ്ധ ഡോക്‌ടര്‍മാരുടെ സംഘം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

വെബ്ദുനിയ വായിക്കുക