പ്ളസ്‌ടുവില്‍ അഴിമതി; ഫസൽ ഗഫൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി
ശനി, 26 ജൂലൈ 2014 (14:40 IST)
സംസ്ഥാനത്തെ പ്ളസ്‌ടു അനുവദിച്ചതുമായി ബന്ദപ്പെട്ട് അഴിമതി നടന്നുവെന്ന് കാണിച്ച് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഫസൽ ഗഫൂർ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് പരാതി കൈമാറി.
അനുവദിനീയമായ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിച്ചാണ് പ്ളസ്‌ടു സംസ്ഥാനത്ത് സര്‍ക്കാര്‍ നല്‍കിയതെന്നും മുഖ്യമന്ത്രിക്ക് ഫസൽ ഗഫൂർ നൽകിയ പരാതിയില്‍ പറയുന്നുണ്ട്.
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി കോഴിക്കോട് ഗസ്റ്റ്ഹൗസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഫസൽ ഗഫൂർ നിവദേനം നൽകിയത്. ഏകജാലക സംവിധാനം അട്ടിമറിക്കാൻ അനുവദിക്കരുതെന്നും. അദ്ധ്യാപക നിയമനത്തിലെ അപാകതകൾ പരിഹരിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉറപ്പു നൽകിയതായി ഫസൽ ഗഫൂർ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉറപ്പിനെ മുഖവിലയ്ക്ക് എടുക്കുന്നതിനാൽ തന്നെ ഉടൻ നിയമനടപടികൾ സ്വീകരിക്കില്ല. പരാതിയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം തൃപ്തികരമല്ലെങ്കിൽ മറ്റു നടപടികൾ സ്വീകരിക്കുമെന്നും ഗഫൂർ അറിയിച്ചു.