പ്ലസ്ടുവില്‍ സര്‍ക്കാരിന് ആശ്വാസം; ഹൈക്കോടതി നോട്ടീസ് പിൻവലിച്ചു

വ്യാഴം, 21 ഓഗസ്റ്റ് 2014 (13:40 IST)
പ്ലസ്ടു മന്ത്രിസഭ ഉപസമിതിക്കുള്ള നോട്ടീസ് ഹൈക്കോടതി പിൻവലിച്ചു. മന്ത്രിസഭ ഉപസമിതി കേസിൽ കക്ഷിയാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. മുൻപ് ഈ വിഷയത്തിൽ ഉപസമിതിക്ക് നോട്ടീസ് അയച്ചതിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു.

ഈ വിഷയത്തില്‍ ഹയർ സെക്കൻഡറി ഡയറക്ടറുടെ ശുപാർശ അതേപടി അംഗീകരിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചോദിച്ചിരുന്നു. പ്ളസ് ടു വിഷയത്തിൽ സർക്കാർ ഭരണഘടന അനുസരിച്ചാണ് പ്രവർത്തിച്ചത്.

കോടതികളോട് സർക്കാരിന് എന്നും ബഹുമാനമേയുള്ളൂ. അതേസമയം മന്ത്രിസഭാ ഉപസമിതിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത് ശരിയായില്ലെന്നും. സ്കൂളുകളിൽ പ്ളസ് ടു വേണ്ടതിന്റെ ആവശ്യകത കോടതിയെ ബോദ്ധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പ്ലസ്ടു വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതിക്ക് കോടതി നോട്ടീസ് അയച്ചതില്‍ സംശയമുണ്ടെന്നും. ഹൈക്കോടതിക്ക് അത്തരത്തില്‍ നോട്ടീസ് നല്‍കാന്‍ അധികാരമുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും പിസി ജോര്‍ജ്ജ്  ചോദിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക