ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ക്രൂരറാഗിംങ്ങിനിരയായതായി പരാതി. മലപ്പുറം എടപ്പാള്‍ കാടഞ്ചേരി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബേസില്‍ അസീസിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത് മര്‍ദ്ദിച്ചത്. സംഭവത്തില്‍ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ക്രൂരമായ റാഗിംങ്ങിനെ തുടര്‍ന്ന് കഴുത്തിലും കൈക്കും പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ ടീ ഷര്‍ട്ട് ധരിച്ച് എത്തിയത് ചോദ്യംചെയ്തുകൊണ്ടായിരുന്നു മര്‍ദ്ദനം. എന്നാല്‍ തന്നെ മര്‍ദ്ദിക്കാനായി സീനിയേഴ്‌സ് മനപ്പൂര്‍വം കാരണം ഉണ്ടാക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ പറയുന്നു.