വിലപേശൽ തന്ത്രം ലീഗിന്റെ സംസ്കാരമല്ല; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ല- കുഞ്ഞാലിക്കുട്ടി
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. വിലപേശൽ തന്ത്രം ലീഗിന്റെ സംസ്കാരമല്ലാത്തതിനാല് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ല. മറിച്ച് വരുന്ന വാര്‍ത്തകള്‍ പാര്‍ട്ടി അറിയാതെയാണ്. ഇത് കേള്‍ക്കുബോള്‍ അത്ഭുതം തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിട്ടുവീഴ്‌ചയും മികച്ച ഇടപെടലുകളും നടത്തുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. തങ്ങള്‍ സീറ്റ് കൂടുതല്‍ ചോദിച്ചുവെന്ന വാര്‍ത്തകള്‍ക്ക് സത്യവുമായി ഒരു ബന്ധവുമില്ല. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുബോള്‍ അത്ഭുതമാണ് ലീഗിന് ഉണ്ടാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.