മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയുക്‌ത മുഖ്യമന്ത്രി എന്ന നിലയില്‍ എന്ന നിലയില്‍ പിണറായിയുടെ തുടക്കം കൊള്ളാം. എല്ലാ സമുദായങ്ങള്‍ക്കും അദ്ദേഹം തുല്യ പരിഗണന നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി വിജയനെ അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയതോടെ ബിജെപി ക്യാമ്പില്‍ നിരാശയാണ്. എല്‍ ഡി എഫ് തെരഞ്ഞെടുപ്പില്‍ ജയം സ്വന്തമാക്കിയതിന് ശേഷം സംസ്ഥാനത്ത് സി പി എം ബിജെ പി സംഘര്‍ഷം രൂക്ഷമായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സി പി എമ്മിനെതിരെ തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുമ്പോള്‍ ആണ് അഭിനന്ദനവുമായി വെള്ളാപ്പള്ളി രംഗത്തെത്തിയത്.
പിണറായി വിജയന് കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി എകെ ആന്റണിയും പറഞ്ഞു. പുതിയ സര്‍ക്കാരിന് പ്രതിപക്ഷത്തുനിന്നും ക്രിയാത്മക സഹകരണം പ്രതീക്ഷിക്കാമെന്നും ആന്റണി പറഞ്ഞു.
അതേസമയം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അധികാരമേറ്റു. തുടര്‍ന്ന് അദ്ദേഹം വിവിധ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി നേരത്തെതന്നെ സൂചന നല്‍കിയിരുന്നു.