ചെറിയ കുറ്റവാളികളെയും വലിയ കുറ്റവാളികളെയും ഒരേ തട്ടില്‍ കാണുന്ന രീതിക്ക് പുനര്‍വിചിന്തനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Webdunia
ഞായര്‍, 10 ജൂലൈ 2016 (14:52 IST)
ചെറിയ കുറ്റവാളികളെയും വലിയ കുറ്റവാളികളെയും ഒരേ തട്ടില്‍ കാണുന്ന രീതിക്ക് പുനര്‍വിചിന്തനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലുമായി ബന്ധപ്പെട്ട ചിന്തകളില്‍ സമൂല മാറ്റമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ജയില്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റം ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മനപരിവര്‍ത്തനം ഉണ്ടാകുന്നത് ആയിരിക്കണമെന്നും പിണറായി വ്യക്തമാക്കി. അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Next Article