കൊലപാതകത്തിന് പരിശീലനം നല്കുന്ന സംഘടനകള്‍ കേരളത്തിലുണ്ടെന്ന് പിണറായി വിജയന്‍

തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2016 (09:55 IST)
സംസ്ഥാനത്ത് കൊലപാതകത്തിന് പരിശീലനം നല്കുന്ന സംഘടനകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ ഉത്തരം നല്കുമ്പോള്‍ ആയിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. സംസ്ഥാനത്തെ രാഷ്‌ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
 
കൊലപാതകത്തിന് പരിശീലനം നല്കുന്ന സംഘടനകള്‍ കേരളത്തിലുണ്ട്. ഇവര്‍ക്ക് നേതൃത്വം നല്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും കേരളത്തിലുണ്ട്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചതു കൊണ്ട് കൊലപാതകങ്ങള്‍ തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
 
കൊലപാതകങ്ങള്‍ തടയാന്‍ കുറ്റക്കാര്‍ക്ക് എതിരെ കർശന നടപടി സ്വീകരിക്കുക മാത്രമാണ് പരിഹാരം. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് കാണുന്നത്. ഈ വര്‍ഷം ഇതുവരെ 334 കൊലപാതകങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക