മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞയിൽ പിശകു പറ്റിയെന്ന് പി സി ജോർജ് എം എൽ എ. പിണറായി വിജയൻ മുഖ്യമന്ത്രിയെന്ന നിലയിലല്ല സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിയെന്ന നിലയിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയെന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്യാത്തതിനാല്‍ മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിക്കാന്‍ പിണറായിക്ക് കഴിയില്ലെന്നും പി സി ജോർജ് നിയമസഭയിൽ പറഞ്ഞു.
അതേസമയം, പി സി ജോർജിന്റെ ആരോപണത്തിന് പ്രതികരണവുമായി പാർലമെന്റികാര്യ മന്ത്രി എ കെ ബാലൻ രംഗത്തെത്തി. ക്രമപ്രശ്നത്തിൽ ജോർജ് ഉന്നയിച്ച വിഷയം തന്നെ തെറ്റാണെന്നായിരുന്നു ബാലൻ പറഞ്ഞത്. സഭയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണ് ക്രമപ്രശ്നത്തിൽ പറയേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.