മനുഷ്യരുടെ സുരക്ഷയാണ് പ്രധാനം, അതിന് ഭീഷണി ഉയർത്തുന്ന എന്തിനെയും വളരെ ഗൗരവമായി കാണണം: മുഖ്യമന്ത്രി

ഞായര്‍, 21 ഓഗസ്റ്റ് 2016 (15:31 IST)
മനുഷ്യന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന എന്തിനെയും ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുണ്ടായ ആശങ്ക പരിഹരിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 
സംസ്ഥാനത്ത് പല സ്ഥലങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിൽ ഒരു തരത്തിലുള്ള വിട്ടു വീഴ്ചയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
 
പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
മനുഷ്യന്റെ സുരക്ഷയാണ് പ്രധാനം. അതിന് ഭീഷണി ഉയർത്തുന്ന എന്തിനെയും ഗൗരവമായി കാണണം. അതു കൊണ്ടു തന്നെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കുന്നത് സർക്കാരിന്റെ സുപ്രധാന കടമയായി കരുതുന്നു. .പലയിടത്തും തെരുവ് നായ ശല്യം രൂക്ഷമായിട്ടുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. അതോടൊപ്പം ചിന്തിക്കേണ്ട മറ്റൊരു വിഷയം തലസ്ഥാനത്തെ ദാരുണ സംഭവം പ്രാഥമിക കൃത്യം നിർവഹിക്കാൻ വെളിമ്പറമ്പിനെ ആശ്രയിക്കേണ്ടി വന്നതുകൊണ്ട് ഉണ്ടായി എന്നതാണ്. എല്ലാ വീട്ടിലും നല്ല കക്കൂസ് ഉണ്ടാകണം. അത് സാധ്യമാകാൻ എല്ലാ തരത്തിലും ഇടപെടും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക