സ്മാർട്ട് കൃഷി ഭവനുകൾ, കെ ഫോൺ നടപ്പിലാക്കും, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് 2450 കോടി: പിണറായി 2.0 നയപ്രഖ്യാപനം
കൊവിഡ് മരണനിരക്ക് നിയന്ത്രിച്ച് നിർത്താൻ സംസ്ഥാനത്തിന് കഴിഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും.ജനാധിപത്യം, മതനിരപേക്ഷത എന്നിവയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കും. സ്ത്രീസമത്വത്തിന് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു കോടി ഡോസ് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ നല്‍കും. നാനൂറ് കോടി രൂപ ചിലവുവരുന്ന ഭക്ഷ്യകിറ്റുകൾ 19 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കി.ആരോഗ്യ മേഖലയിലെ സമഗ്ര പാക്കേജിനായി 1,000 കോടി രൂപ മാറ്റിവെച്ചു. വന്യു വരുമാനത്തില്‍ കുറവ് ഉണ്ടായേക്കാം. സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കോവിഡ് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പാക്കും. സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളും സ്മാര്‍ട്ട് കൃഷി ഭവനുകളാക്കും.അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം 50% വര്‍ധിപ്പിക്കും.യുവസംരംഭകരെയും സേവനദാതാക്കളെയും ലക്ഷ്യമിട്ട് 25 കോര്‍പറേറ്റീവ് സൊസൈറ്റികള്‍ രൂപവത്കരിക്കും.ഡി കോഓപ്പറേറ്റീവ് സൊസൈറ്റി രൂപവത്കരിക്കും.ഇലക്ട്രോണിക് ഫയല്‍ പ്രൊസസിങ് സമ്പ്രദായം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടപ്പാക്കും.
സ്‌കൂളുകളും കോളേജ് കാമ്പസുകളും ലഹരിമുക്തമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ആന്റി ഡ്രഗ് ക്ലബുകള്‍ എല്ലാ സ്വകാര്യ-പൊതുമേഖലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് 2450 കോടിയുടെ പുനര്‍ഗേഹം പദ്ധതി. ഉള്‍നാടന്‍ മത്സ്യോത്പാദനം ഇരട്ടിയാക്കും.ഗോത്രവര്‍ഗ മേഖലകളില്‍ മൊബൈല്‍ റേഷന്‍ കടകള്‍ തുറക്കും. എന്നിവയാണ് നയപ്രഖ്യാപനത്തിലെ പ്രധാനപ്രഖ്യാപനങ്ങൾ.
രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗം 10.56ന് അവസാനിച്ചത്.സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാത്ത കേന്ദ്ര നടപടി ഫെഡറലിസത്തിന് ചേരാത്തതാണെന്നും സഹകരണ മേഖലയിലെ കേന്ദ്ര നയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു