മരണസംഖ്യ കുറയാന്‍ നാലാഴ്ചയോളം എടുക്കുമെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്

വ്യാഴം, 27 മെയ് 2021 (20:01 IST)
മരണസംഖ്യ കുറയാന്‍ നാലാഴ്ചയോളം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ ക്രഷറുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാമെന്നും മൊബൈല്‍, കമ്പ്യൂട്ടര്‍ സര്‍വ്വീസ് സെന്ററുകള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറക്കാമെന്നും അദ്ദേഹം പറഞ്ഞു.
 
പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്കടുത്ത സമയത്ത് നടത്താന്‍ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകര്‍ കോവിഡ് ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കോവിഡ് ഡ്യൂട്ടിയില്‍നിന്നും ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍