ജോര്‍ജ് വിഎസുമായി അടുക്കുന്നു; ഇരുവരും തമ്മില്‍ കൂടിക്കാഴ്‌ച നടത്തി, ഏത് ഘട്ടത്തിലും താന്‍ ഒപ്പമുണ്ടാകുമെന്ന് പിസി ഉറപ്പു നല്‍കി

Webdunia
തിങ്കള്‍, 23 മെയ് 2016 (14:58 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച് സംസ്ഥാനത്തെ ഞെട്ടിച്ച വിജയം സ്വന്തമാക്കിയ പിസി ജോര്‍ജ് വിഎസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് കന്റോണ്‍മെന്റ് ഹൗസിലെത്തിയാണ് ജോര്‍ജ് വിഎസിനെ കണ്ടത്. ഇരുവരും തമ്മില്‍ സംഭാഷണം നടത്തുകയും സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്‌തു.

വിഎസിന് ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല. അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെട്ടാണ് കണ്ടതെങ്കിലും   തന്നേക്കാളും ആരോഗ്യമുള്ള വ്യക്തിയാണ് അദ്ദേഹമെന്ന് മനസിലായി. രണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാനുളള ആരോഗ്യം ഇപ്പോഴും വിഎസിനുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

വിഎസിന്റെ പോരാട്ടങ്ങള്‍ക്ക് താന്‍ ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കിയപ്പോള്‍ പൂഞ്ഞാറിലെ വിജയത്തില്‍ വിഎസ് തന്നെ അഭിനന്ദിച്ചെന്നും ജോര്‍ജ് പറഞ്ഞു.
Next Article