'എനിക്ക് ഒരു സംശയവുമില്ല'; ഉറപ്പിച്ച് പിണറായി, കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് കിട്ടും

വ്യാഴം, 29 ഏപ്രില്‍ 2021 (18:32 IST)
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ കൂടുതല്‍ ഉറപ്പോടെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് പിണറായി പറഞ്ഞു. ഭരണത്തുടര്‍ച്ചയുടെ കാര്യത്തില്‍ തനിക്ക് ഒരു സംശയവും ഇല്ലെന്നും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് ഇടതുമുന്നണി നേടുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തനിക്ക് ജനങ്ങളില്‍ നല്ല വിശ്വാസമുണ്ടെന്നും ആ വിശ്വാസത്തിന്റെ പുറത്താണ് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പിച്ച് പറയുന്നതെന്നും പിണറായി പറഞ്ഞു. ഇന്നുമുതല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരികയാണ്. ഇതേ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു പിണറായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍