പ്രണയവും മയക്കുമരുന്നുമൊന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിന്റെ പേരില്‍ വിവാദങ്ങള്‍ക്ക് തീക്കൊടുത്ത് നമ്മുടെ നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തല്‍പ്പരകഷികളുടെ വ്യാമോഹം വ്യാമോഹമായി തന്നെ അവസാനിക്കുകയേ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങള്‍ എന്നിവ വിലയിരുത്തിയാല്‍ ന്യൂനപക്ഷ മതങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ല എന്ന് മനസ്സിലാകും. ഈ പ്രശ്നം ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ പറഞ്ഞത് ആവര്‍ത്തിക്കുകയാണ്. ഇതിനൊന്നും ഏതെങ്കിലും മതമില്ല. മതത്തിന്റെ കള്ളിയില്‍ പെടുത്താന്‍ കഴിയുകയുമില്ല. ക്രിസ്തുമതത്തില്‍ നിന്നും ആളുകളെ ഇസ്ലാം മതത്തിലേയ്ക്ക്