ബാര്‍ കോഴ: ഉമ്മന്‍ചാണ്ടിയും ബാബുവും കൂട്ടുകച്ചവടക്കാരെന്ന് പിണറായി

Webdunia
വെള്ളി, 16 ജനുവരി 2015 (14:05 IST)
ബാര്‍ കോഴക്കേസില്‍ ഉമ്മന്‍ചാണ്ടിക്കും ബാബുവിനും കൂട്ടുകച്ചവടക്കാരാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎം പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാ‍ര്‍ക്കോഴക്കേസില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്നും കോഴ ഇടപാട് ഉറപ്പിക്കാന്‍ ബാറുടമകള്‍ ആദ്യം കണ്ടത് ഉമ്മന്‍ചാണ്ടിയേയും എക്സൈസ് മന്ത്രി കെ.ബാബുവിനെയും ആണെന്നും പിണറായി പ്രസംഗത്തില്‍ ആരോപിച്ചു. മന്ത്രി ബാബുവിനും കോഴയില്‍ പങ്കുണ്ടെന്നും പിണറായി ആരോപിച്ചു.

ബാര്‍ മുതലാളിമാര്‍ പിരിച്ച 20 കോടിയില്‍ 19 കോടി എവിടെയെന്ന് അന്വേഷിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. മതപരിവര്‍ത്തന വിഷയത്തില്‍ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകായാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.