ഫോണിൽ സംസാരിക്കുന്നതിനിടെ സിം കാർഡ് ശ്വാസകോശത്തിൽ കുടുങ്ങി; മണിക്കൂറുകൾ കഴിഞ്ഞ് സിം പുറത്തെടുത്തത് എങ്ങനെയെന്നോ?

ചൊവ്വ, 24 മെയ് 2016 (16:33 IST)
ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കെ അബദ്ധവശാൽ സിം കാർഡ് ശ്വാസകോശത്തിൽ കൂടുങ്ങിയ പെൺകുട്ടിക്ക് മണിക്കൂറുകൾ കഴിഞ്ഞ് ജീവൻ തിരിച്ച് കിട്ടി. തൃശൂരിലെ മുണ്ടൂർ സ്വദേശിനിക്കാണ് ഈ ദുർവിധി ഉണ്ടായത്. 
 
ഫോണിൽ സംസാരിക്കവെ കയ്യിലുണ്ടായിരുന്ന മറ്റൊരു സിംകാർഡ് വായിൽ കടിച്ച് കളിക്കുകയായിരുന്നു. പിന്നീട് അബദ്ധത്തിൽ സിം കാർഡ് വായിലേക്കിറങ്ങി പോവുകയായിരുന്നു. സിം കാർഡ് വയറിലേക്കായിരിക്കും പോയതെന്ന് കരുതി പഴവും മറ്റ് ഭക്ഷണങ്ങളും കഴിച്ചെങ്കിലും രക്ഷയില്ലായിരുന്നു.
 
അസ്വസ്ഥതയും ബുദ്ധിമുട്ടുകളും വർദ്ധിച്ചതോടെ പെൺകുട്ടിയെ തൃശൂർ അമല മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുർന്ന് പെൺകുട്ടിയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ സിം കാർഡ് ശ്വാസകോശത്തിലാണെന്ന് കണ്ടെത്തി. പിന്നീട് വൈദ്യ സഹായത്താൽ സിം പുറത്തെടുക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക