എല്ലാം പതിവുപോലെ; ഇന്ധനവില ഇന്നും കൂടി

ശനി, 10 ജൂലൈ 2021 (08:05 IST)
പതിവുപോലെ ഇന്നും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയും ആണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്തെ പെട്രോള്‍ വില 102 രൂപ 89 പൈസയായി. ഡീസലിന് 96 രൂപ 47 പൈസയാണ് വില. കൊച്ചിയിലെ പെട്രോള്‍ വില 101 രൂപ ഒരു പൈസയും ഡീസലിന് 94 രൂപ 71 പൈസയുമാണ് ഇന്നത്തെ നിരക്ക്. ക്രൂഡ് ഓയില്‍ വില കുറയുമ്പോഴാണ് രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നത്. 
 
 
 

വെബ്ദുനിയ വായിക്കുക