സംസ്ഥാനത്ത് അര്‍ധരാത്രി മുതല്‍ പെട്രോള്‍ ഡീസല്‍ വില കൂടും

വെള്ളി, 2 ജനുവരി 2015 (18:20 IST)
ഇന്ധനത്തിന്റെ വില്‍പ്പന നികുതി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കൂടും. പെട്രോള്‍ ലീറ്ററിന് 61 പൈസ വരെയും ഡീസല്‍ 46 പൈസവരെയുമാണ് വര്‍ധനവ് ഉണ്ടാകുന്നത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്സൈസ് നികുതി ലീറ്ററിനു രണ്ടു രൂപ വീതം കൂട്ടിയത്.  ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്താനാണ് സംസ്ഥാന സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്നലത്തെ വര്‍ധനയോടെ പെട്രോള്‍ ലീറ്ററിന് 6.95 രൂപയും ഡീസല്‍ ലീറ്ററിന് 5.96 രൂപയുമായി എക്സൈസ് തീരുവ. പ്രത്യേക തീരുവയും റോഡ് സെസും ഉള്‍പ്പെടെ പെട്രോള്‍ ലീറ്ററിന് 14.95 രൂപയും ഡീസലിന് 7.06 രൂപയുമാണ് ആകെ കേന്ദ്ര നികുതി.

പുതുക്കിയ ഡീസല്‍ വില:   തിരുവനന്തപുരം 55.82, കൊല്ലം 55.41, പത്തനംതിട്ട 55.21, ആലപ്പുഴ 54.85, കോട്ടയം 54.85, ഇടുക്കി 55.25,  എറണാകുളം 54.56, തൃശൂര്‍ 55.02, പാലക്കാട് 55.36, മലപ്പുറം 55.08, കോഴിക്കോട് 54.80, വയനാട് 55.31, കണ്ണൂര്‍ 54.73, കാസര്‍കോട് 55.30.

പുതുക്കിയ പെട്രോള്‍ വില:   തിരുവനന്തപുരം 66.35, കൊല്ലം 65.91, പത്തനംതിട്ട 65.70, ആലപ്പുഴ 65.30, കോട്ടയം 65.31, ഇടുക്കി 65.83,  എറണാകുളം 65, തൃശൂര്‍ 65.49, പാലക്കാട് 65.86, മലപ്പുറം 65.54, കോഴിക്കോട് 65.23, വയനാട് 65.87, കണ്ണൂര്‍ 65.18, കാസര്‍കോട് 65.78


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക