പെരിയ ഇരട്ടകൊലപാതകം: സിബിഐ അന്വേഷണത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2020 (10:52 IST)
കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ‌യ്‌ക്ക് കൈമാറികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും കേരളം അപേക്ഷ നൽകിയിട്ടുണ്ട്.
 
അതേസമയം സർക്കാരിന്റെ അപ്പീലിൽ ഇടക്കാല ഉത്തരവ് ഇറക്കുന്നതിന് മുൻപ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകിയേക്കും. ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പടെ ഉള്ള സീനിയര്‍ അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
 
2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരയ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article