അർഹരായവർ ഒട്ടേറെപേർ, മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാവുമെന്ന് ഇപ്പോൾ പറയാനാവില്ല: ഉമ്മൻ ചാണ്ടി

വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (19:48 IST)
കേരളത്തിൽ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കാര്യം ഉറപ്പാണെന്നും എന്നാൽ മുഖ്യമന്ത്രി ആരാവുമെന്ന് ഇപ്പോൾ പറയാനാവില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി പദവിയ്‌ക്ക് അർഹരായ ഒട്ടേറെ പേർ കോൺഗ്രസിലുണ്ടെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആവുമെന്നും ന്യൂ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞു.
 
മുഖ്യമന്ത്രി ആവാൻ അർഹരായവർ ഒട്ടേറെ പേർ കോൺഗ്രസിലുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല മികച്ച പ്രവർത്തനമാണ് നടത്തിയത്, അദ്ദേഹവും മുഖ്യമന്ത്രി പദവിയ്‌ക്ക് അർഹനാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റ് നേടാനായത് കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശെഷം കോൺഗ്രസ് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ അതിനാൽ സംശയമില്ല. ജോസ് കെ മാണി വിഭാഗം വിട്ടുപോകുന്നത് യു‌ഡിഎഫിനെ ബാധിക്കില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍