നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ നടപടി വേണം: മനുഷ്യാവകാശ കമ്മീഷന്‍

ശ്രീനു എസ്

വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (19:11 IST)
നടപ്പാതകളില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകളുടെ പേരില്‍ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്.
 
നിയമസഭാ ഹോസ്റ്റലിനും സര്‍വകലാശാലാ ഓഫീസിനും മധ്യത്തിലൂടെ കുന്നുകുഴി ജംഗ്ക്ഷനിലേക്ക് പോകുന്ന വീതി കുറഞ്ഞ യൂണിവേഴ്‌സിറ്റി റോഡില്‍ നടപ്പാതയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പ്രസ്തുത സ്ഥലങ്ങളില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പാതകളില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ റോഡിലിറങ്ങി നടക്കുന്ന കാല്‍നടയാത്രക്കാര്‍ അപകടത്തില്‍ പെടുന്നതായും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍