പുഞ്ഞാറിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പിസി ജോര്‍ജ് എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി മുന്നേറുന്നു. പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് വോട്ട് ചോദിച്ച് പൂഞ്ഞാറിലെ ജോര്‍ജ് എത്തിയതും പ്രസംഗിച്ചതുമാണ് ഇടത് പ്രവര്‍ത്തകര്‍ക്ക് കണ്‍ഫ്യൂഷനായത്. കേരളാ കോണ്‍ഗ്രസ് (സെക്യുലര്‍) പാലാ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഉദ്ഘാടകനായി പിസി എത്തിയത്.
മാണി സി കാപ്പന്‍ വിജയിക്കാന്‍ അര്‍ഹതയുള്ള സ്ഥാനാര്‍ഥിയാണ്. എന്നാല്‍, പുഞ്ഞാറിലെ ഇടത് വോട്ടുകള്‍ എനിക്കുള്ളതാണ്. പാലായില്‍ തന്റെ പാര്‍ട്ടി ഇടതിനൊപ്പം നില്‍ക്കുമെന്നും പ്രസംഗത്തില്‍ ജോര്‍ജ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണി കര്‍ഷകരെ വഞ്ചിച്ച നേതാവാണ്. ഭൂനികുതി വര്‍ദ്ധിപ്പിച്ച് കര്‍ഷകരെ ദ്രോഹിച്ച മാണിയുടെ ഭരണത്തില്‍ നേട്ടമുണ്ടാക്കിയത് സ്വര്‍ണക്കച്ചവടക്കാരുമാണ്. കേരളാ കോണ്‍ഗ്രസുകളുടെ ലയനത്തിന് കൂട്ടുനിന്നത് തനിക്ക് പറ്റിയ അബന്ധമാണെന്നും ജോര്‍ജ് പറഞ്ഞു. ജോസ് കെ മാണി പാര്‍ട്ടിയിലുള്ളവരെ ഒറ്റുകൊടുക്കുകയാണ്. പാലാഴി ടയേഴ്‌സിനുവേണ്ടി പിരിച്ചെടുത്ത പണം എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.
പുഞ്ഞാറില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ജോര്‍ജിന് പിണറായി വിജയന്റെ എതിര്‍പ്പ് വെല്ലുവിളിയായതോടെ രംഗത്തു നിന്ന് മാറുകയും സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പുഞ്ഞാറിലെ ഇടത് സ്ഥാനാര്‍ഥിക്കായി പിസി ജോസഫിന്റെ പ്രചാരണത്തിന് എത്തിയ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ജോര്‍ജിനെതിരെ ഒരക്ഷരം മിണ്ടാതിരുന്നതും ഇടത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കി. അതേസമയം, ഇടത് വലത് മുന്നണികളെ ഞെട്ടിച്ചു കൊണ്ടാണ് ജോര്‍ജ് പൂഞ്ഞാറില്‍ പ്രചാരണം നടത്തുന്നതും മുന്നേറുന്നതും.