ജോര്‍ജിനെ അയോഗ്യനാക്കി പുറത്താക്കാന്‍ നീക്കം, നാളെ തീരുമാനം
മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോർജിനെ അയോഗ്യനാക്കി പുറത്താക്കാന്‍ കേരളാ കോൺഗ്രസ് (എം) നീക്കം ശക്തമാക്കി.നാളെ നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം ഇതുമായി ബന്ധപ്പെട്ട് സ്പീക്കർക്കു പരാതി നൽകാനാണ് കേരള കോൺഗ്രസ് തീരുമാനം. കേരളാ കോൺഗ്രസ് (എം) നേതാവ് ആന്റ്ണി രാജു ജോര്‍ജിനെ പുറത്താക്കുമെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ആന്റ്ണി രാജു നിര്‍ദേശിച്ചതുപോലെ ജോർജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ അദ്ദേഹം എംഎൽഎ ആയി തുടരാൻ സാധിക്കുമെന്നതിനാൽ അവർ തയാറായില്ല. എന്നാൽ കൂറുമാറ്റ നിരോധന നിയമ പ്രകാരം ജോർജിനെ പുറത്താക്കിയാൽ എംഎൽഎ സ്ഥാനം നഷ്ടമാകും. ഇതിനാണ് ഇപ്പോൾ കേരള കോൺഗ്രസ് ശ്രമം നടത്തുന്നത്.
1989ൽ കേരള കോൺഗ്രസ് (ബി) നേതാവ് ആർ.ബാലകൃഷ്ണപിള്ളയെ കുരുക്കിയ അതേ ചട്ടത്തില്‍ ജോരിനേയും പെടുത്താനാണ് കേരളാ കോൺഗ്രസ് (എം) നീക്കം. ജോർജ് പുതിയ പാർട്ടിയുടെ ഭാഗമായെന്നും അരുവിക്കരയിൽ അദ്ദേഹം സ്ഥാനാർഥിയെ നിർത്തിയെന്നും ഇതോടെ ജോർജിന്റെതു പാർട്ടിയിൽ നിന്നു സ്വയം പോകുന്നതിനു തുല്യമായ നടപടിയാണെന്നുമാണ് കേരള കോൺഗ്രസ് വാദം.